രാംദേവിന്റെ ''സര്‍ബത്ത് ജിഹാദ്'' പരാമര്‍ശം മനസാക്ഷിയെ ഞെട്ടിക്കുന്നത്: ഡല്‍ഹി ഹൈക്കോടതി

Update: 2025-04-22 06:32 GMT
രാംദേവിന്റെ സര്‍ബത്ത് ജിഹാദ് പരാമര്‍ശം മനസാക്ഷിയെ ഞെട്ടിക്കുന്നത്: ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: യോഗാ പ്രചാരകന്‍ രാംദേവ് റൂഹഫ്‌സക്കെതിരെ നടത്തിയ ''സര്‍ബത്ത് ജിഹാദ്'' ആരോപണത്തെ അപലപിച്ച് ഡല്‍ഹി ഹൈക്കോടതി. രാംദേവിന്റെ പരാമര്‍ശം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ജസ്റ്റിസ് അമിത് ബന്‍സല്‍ പറഞ്ഞു. വര്‍ഗീയ പരാമര്‍ശത്തെ ചോദ്യം ചെയ്ത് റൂഹഫ്‌സ നിര്‍മാതാക്കളായ ഹംദാര്‍ദ് നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഹംദാര്‍ദിന്റെ റൂഹഫ്‌സയെ 'പോലുള്ള' ഒരു സര്‍ബത്ത് അടുത്തിടെ രാംദേവിന്റെ പതഞ്ജലി കമ്പനി ഇറക്കിയിരുന്നു. അതിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് രാം ദേവ് വീഡിയോ വഴി വര്‍ഗീയ പരാമര്‍ശം നടത്തിയത്. റൂഹഫ്‌സ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണം കൊണ്ട് പള്ളികളും മറ്റും പണിയുകയാണെന്നും അത് സര്‍ബത്ത് ജിഹാദാണെന്നുമായിരുന്നു ആരോപണം. ഈ വീഡിയോ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹംദാര്‍ദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Similar News