പാലക്കാട്: ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവര്‍ത്തകന് കുത്തേറ്റു. ശിവസേന ജില്ലാ സെക്രട്ടറി വിവേകിനാണ് കുത്തേറ്റിരിക്കുന്നത്. മുതുകില്‍ കുത്തേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയറമ്പാറ സ്വദേശി ഫൈസല്‍ എന്നയാളാണ് വിവേകിനെ കുത്തിയതെന്ന് പോലിസ് പറഞ്ഞു. ചിനക്കത്തൂര്‍ പൂരം ദിവസം ഫൈസലിന്റെ പിതാവിനെ വിവേകും സംഘവും ആക്രമിച്ചിരുന്നതായി റിപോര്‍ട്ടുണ്ട്. ഇതാണ് കത്തിക്കുത്തിലേക്ക് നയിച്ചിരിക്കുന്നത്.