കര്‍ണാടകത്തിലെ റോഡില്‍ പാകിസ്താന്‍ പതാകകള്‍; ആറ് ബജ്‌റംദള്‍ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

Update: 2025-04-26 02:27 GMT
കര്‍ണാടകത്തിലെ റോഡില്‍ പാകിസ്താന്‍ പതാകകള്‍; ആറ് ബജ്‌റംദള്‍ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

ബംഗളൂരു: കര്‍ണാടകത്തിലെ കാലബുര്‍ഗിയില്‍ റോഡില്‍ പാകിസ്താന്‍ പതാകകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. കാലബുര്‍ഗിയിലെ ജഗത് സര്‍ക്കിള്‍, സാത് ഗുംബാദ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലാണ് റോഡില്‍ പാകിസ്താന്റെ പതാക പതിച്ചിരുന്നത്.

ഇന്നലെ രാവിലെ സംഭവം കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. സാമൂഹിക വിരുദ്ധരാവാം ഇത് ചെയ്തതെന്നാണ് പോലിസ് ആദ്യം സംശയിച്ചത്. എന്നാല്‍, പോസ്റ്റര്‍ പതിച്ചത് തങ്ങളാണെന്ന് ചില ബജ്‌റംഗ്ദളുകാര്‍ അവകാശപ്പെട്ടു. ഇതോടെ പോസ്റ്ററുകളുടെ ഉദ്ദേശ്യം മനസിലാക്കിയ പോലിസ് ആറു പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാവാതിരുന്നത് ഭാഗ്യമാണെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് റോഡില്‍ പതാകകള്‍ പതിച്ചതെന്ന് കമ്മീഷണര്‍ എസ് ഡി ഷര്‍ണാപ്പ പറഞ്ഞു.

Similar News