മദ്യപിച്ച് വീടിന് തീവച്ചു; നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം
മുഗുട്ടഗേരിയിലെ കെ എം ചിട്ടിയപ്പ വസന്ത് എന്നയാളുടെ എസ്‌റ്റേറ്റിലെ ജീവനക്കാരനായ പണി എരവ സമുദായത്തിലെ ബോജയാണ് (52) മദ്യലഹരിയില്‍ സ്വന്തം കുടുംബത്തിലെ ആറുപേരെ പെട്രോള്‍ ഒഴിച്ച് ചുട്ടു കൊന്നത്.
വീരാജ്‌പേട്ട: മദ്യലഹരിയില്‍ വീട് പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെതുടര്‍ന്ന് നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് ദാരുണാന്ത്യം. നാലു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടകിലെ പൊന്നംപേട്ടക്കടുത്ത ഹൈസൊഡലൂരിലാണ് നാടിനെ നടുക്കിയ ദുരന്തം. മുഗുട്ടഗേരിയിലെ കെ എം ചിട്ടിയപ്പ വസന്ത് എന്നയാളുടെ എസ്‌റ്റേറ്റിലെ ജീവനക്കാരനായ പണി എരവ സമുദായത്തിലെ ബോജയാണ് (52) മദ്യലഹരിയില്‍ സ്വന്തം കുടുംബത്തിലെ ആറുപേരെ പെട്രോള്‍ ഒഴിച്ച് ചുട്ടു കൊന്നത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ബോജന്റെ ഭാര്യ ബേബി (41), ബേബിയുടെ മാതാവ് സീതെ (58), പ്രാര്‍ഥന (ആറ്) എന്നിവര്‍ സംഭവസ്ഥലത്തും, ബോജന്റെ പേരമക്കളായ പ്രകാശ് (ആറ്), വിശ്വാസ് (മൂന്ന്), അവിനാശ് (ഏഴ്) എന്നിവര്‍ മൈസൂരിലെ കെ ആര്‍ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. ബോജന്റെ മകന്‍ മഞ്ജുവും തോലനും രക്ഷപ്പെട്ടു.
ഭാര്യയുമായി വഴക്കുണ്ടാക്കിയ ബോജ കുടുംബത്തെ ചുട്ടുകരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നിത്യവും വഴക്കുണ്ടാക്കുന്നത് കാരണം ബേബിയും മക്കളും പേരമക്കളും മറ്റൊരു തോട്ടത്തിലെ സഹോദരന്‍ മജ്ഞുവിന്റെ വീട്ടിലായിരുന്നു താമസം. രാത്രി ഒരു മണിയോടെ ഇവിടെയെത്തിയ ബോജ ബോജ വീടിന്റെ വാതിലുകള്‍ പുറത്തുനിന്ന് പൂട്ടി മുകളില്‍ കയറി ഓടിടളക്കി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ബോജ രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി പോലിസ് തിരച്ചില്‍ തുടരുന്നു. പൊന്നംപേട്ട പോലിസ് കേസെടുത്തു. മൃതദേഹങ്ങള്‍ ഗോണിക്കുപ്പ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തി. തെക്കന്‍ മേഖല ഐ.ജി മധുകര്‍ പവാര്‍, എസ്.പി. ക്ഷമാ മിശ്ര എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.