ആറു വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

Update: 2025-04-26 13:43 GMT
ആറു വയസുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ ആറു വയസ്സുകാരന്‍ മുങ്ങിമരിച്ചു. തെലങ്കാന ജോഗിപെട്ട് ചിറ്റ്കുള്‍ സ്വദേശിയായ ദിലീപ് റെഡ്ഡിയുടെ മകന്‍ നിവിന്‍ റെഡ്ഡിയാണ് മരിച്ചത്. നിവിന്റെയും ഇരട്ട സഹോദരിയുടെയും ജന്മദിനം ആഘോഷിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. ശനിയാഴ്ച രാവിലെ ഒമ്പതരയോടെ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി ആരുമറിയാതെ നീന്തല്‍ക്കുളത്തിനുടത്തേയ്ക്കു പോകുകയും അബദ്ധത്തില്‍ കുളത്തില്‍ വീഴുകയുമായിരുന്നു എന്നാണ് വിവരം.

Similar News