സ്‌കൂളില്‍ മരംപൊട്ടി വീണ് ആറാംക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു

Update: 2023-07-03 13:14 GMT
സ്‌കൂളില്‍ മരംപൊട്ടി വീണ് ആറാംക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു

കാസര്‍കോട്: സ്‌കൂള്‍വിട്ട് പോവുന്നതിനിടെ കോപൗണ്ടിലെ മരംപൊട്ടി വീണ് ആറാംക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു. കുമ്പളയ്ക്കു സമീപം അംഗടിമുഗര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയും പര്‍ളാടം യൂസുഫിന്റെ മകളുമായ ആയിശത്ത് മിന്‍ഹയാണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണാന്ത്യം. സ്‌കൂള്‍ മൈതാനത്ത് നിന്ന് റോഡിലേക്ക് കുട്ടികള്‍ പടവുകള്‍ ഇറങ്ങി വരുന്നതിനിടെ സമീപത്തെ ഉപ്പിലി മരം കടപുഴകുകയായിരുന്നു. നിരവധി കുട്ടികള്‍ ഇറങ്ങിവരുന്നുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. മിന്‍ഹ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മയ്യിത്ത് കുമ്പള ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News