കൊറോണയെ തുരത്താന്‍ പുതിയ ആയുധം; അമേരിക്കന്‍ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി
കൊറോണ വൈറസിനെ നേരിടാനുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് 'ഇപിഎ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ്രൂ വീലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ന്യൂയോര്‍ക്ക്: കൊറോണ വൈറസിനെ തുരത്താന്‍ പുതിയ ആയുധവുമായി യുഎസ് സര്‍ക്കാര്‍. കൊറോണ വൈറസുകളെ ഏഴു ദിവസത്തേക്ക് പ്രതിരോധിക്കുന്ന ഉപരിതല കോട്ടിംഗ് ഉപയോഗിക്കാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് ഇന്‍കോര്‍പ്പറേഷന് ട്രംപ് ഭരണകൂടം അടിയന്തര അനുമതി നല്‍കി.
സര്‍ഫേസ് വൈസ് 2 ഉല്‍പാദനത്തിന് അലൈഡ് ബയോ സയന്‍സ് ഇന്‍കോര്‍പ്പറേഷന് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയും അനുമതി നല്‍കി.
ചില അമേരിക്കന്‍ വിമാനകമ്പനികളുടെ വിമാനങ്ങളിലും ടെക്‌സാസിലെ രണ്ട് കായിക കേന്ദ്രങ്ങളിലും കൊവിഡ് പ്രതിരോധ ഉല്‍പന്നം ഉപയോഗിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.
കൊറോണ വൈറസിനെ നേരിടാനുള്ള ഞങ്ങളുടെ ശ്രമങ്ങളില്‍ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് 'ഇപിഎ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ഡ്രൂ വീലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഇത് ഒരു സുപ്രധാന മുന്നേറ്റമാണ്, പൊതു ഇടങ്ങളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന സംരക്ഷണം നല്‍കുമെന്നും സാധാരണ വിമാന യാത്രയും മറ്റ് പ്രവര്‍ത്തനങ്ങളും പുനരാരംഭിക്കുന്നതില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.' അദ്ദേഹം പറഞ്ഞു.