മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന പ്രചാരണം; വ്യാജവാര്‍ത്തയെന്ന് കുടുംബം
വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് അറിഞ്ഞ് ഹബീബ് റഹ്മാന്‍ ബിജെപി നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് ഹബീബ് രഹ്മാന്റെ മകന്‍ ജുനൈദ് ഹബീബ് തേജസ് ന്യൂസിനോട് പറഞ്ഞു. ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. എല്ലാ പാര്‍ട്ടി സ്ഥാനാര്‍ഥികളും വോട്ടുതേടി വീട്ടില്‍ വരാറുണ്ട്. അങ്ങനെ ബിജെപി സ്ഥാനാര്‍ഥികളും വീട്ടില്‍ വന്നിരുന്നു.
തിരുവനന്തപുരം: മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ പി എ പി മുഹമ്മദ് കണ്ണിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വ്യാജപ്രചാരണത്തിനെതിരേ പ്രതിഷേധവുമായി കുടുംബം രംഗത്ത്. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വെസ്റ്റില്‍നിന്ന് മൂന്ന് തവണ വിജയിച്ച മുഹമ്മദ് കണ്ണിന്റെ മകന്‍ ഹബീബ് റഹ്മാന്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് വ്യാജപ്രചാരണം നടത്തുന്നത്.
നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കൃഷ്ണകുമാറും ഹബീബിന്റെ വീട്ടില്‍ വോട്ട് അഭ്യര്‍ഥിക്കാനെത്തി. ചിത്രം പകര്‍ത്തിയ ശേഷം, ഹബീബ് ബിജെപിയില്‍ ചേര്‍ന്നെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ജന്‍മഭൂമിയില്‍ മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ എന്ന തലക്കെട്ടില്‍ വാര്‍ത്തയും ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാല്‍, ഇന്നലെ തന്നെ വ്യാജപ്രചാരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്ന് അറിഞ്ഞ് ഹബീബ് റഹ്മാന്‍ ബിജെപി നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നുവെന്ന് ഹബീബ് രഹ്മാന്റെ മകന്‍ ജുനൈദ് ഹബീബ് തേജസ് ന്യൂസിനോട് പറഞ്ഞു. ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണ്. എല്ലാ പാര്‍ട്ടി സ്ഥാനാര്‍ഥികളും വോട്ടുതേടി വീട്ടില്‍ വരാറുണ്ട്. അങ്ങനെ ബിജെപി സ്ഥാനാര്‍ഥികളും വീട്ടില്‍ വന്നിരുന്നു.
ഇന്നലെ രാവിലെ 9.15 നോടായിരുന്നു ഇവര്‍ വീട്ടിലെത്തിയത്. ഞങ്ങള്‍ സ്വീകരിച്ചു. പിന്തുണ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നോക്കാമെന്ന് പറഞ്ഞു. അതിനിടെ കുമ്മനം ഹബീബ് റഹ്മാന്റെ തോളില്‍ ബിജെപി ഷാള്‍ ഇട്ടു. ഉടന്‍ ചിത്രവും എടുത്തുപോയി. എന്നാല്‍, വൈകുന്നേരത്തോടെ സോഷ്യല്‍ മീഡിയയില്‍ ഹബീബ് റഹ്മാന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന തരത്തില്‍ പ്രചരിപ്പിച്ചു. ബിജെപി നേതാക്കളെ പ്രതിഷേധം അറിയിച്ചു. അത് ഉടന്‍ മാറ്റാമെന്നും പറഞ്ഞു.
ഇന്ന് രാവിലെ ജന്‍മഭൂമി പത്രത്തില്‍ വാര്‍ത്തയും ചിത്രവും കൊടുത്തതായും അറിഞ്ഞു. വാര്‍ത്തയ്‌ക്കെതിരേ പത്രത്തെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇത് അങ്ങേയറ്റം അപകീര്‍ത്തീകരവും വ്യാജവുമായ വാര്‍ത്തയാണ്. ഞങ്ങള്‍ കാട്ടിയ സാമാന്യമര്യാദയെ അവഹേളിക്കുന്നതാണെന്ന് ഹബീബ് റഹ്മാന്റെ മകന്‍ ഹബീബ് ജുനൈദ് പറഞ്ഞു.