പ്രക്ഷോഭകര്‍ വീട് വളഞ്ഞു; ശ്രീലങ്കന്‍ പ്രസിഡന്റ് പലായനം ചെയ്തതായി റിപോര്‍ട്ട്
കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചില്‍ ഒത്തുകൂടിയ ആയിരങ്ങളെ പിരിച്ചുവിടാന്‍ വാണിജ്യ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ ശ്രീലങ്കന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കൊളംബോ: പ്രതിഷേധക്കാര്‍ കൊളംബോയിലെ വീട് വളഞ്ഞതോടെ ശനിയാഴ്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ തന്റെ ഔദ്യോഗിക വസതിയില്‍ നിന്ന് പലായനം ചെയ്തതായി റിപോര്‍ട്ട്. കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ വിരുദ്ധ മാര്‍ച്ചില്‍ ഒത്തുകൂടിയ ആയിരങ്ങളെ പിരിച്ചുവിടാന്‍ വാണിജ്യ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്ക് നേരെ ശ്രീലങ്കന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് മാസങ്ങളായി ഭരണകൂടത്തിനെതിരേ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം വളഞ്ഞത്. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സൈനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു.
കൊളംബോയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.