ശ്രീനിവാസന്‍ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Update: 2022-07-13 12:30 GMT
ശ്രീനിവാസന്‍ വധക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്: മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 26 പ്രതികളാണുള്ളത്. 279 സാക്ഷികളും 293 രേഖകളും 282 തെളിവുകളും ഹാജരാക്കി. 1607 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. പോപുലര്‍ ഫ്രണ്ട് നേതാവ് എലപ്പുള്ളി സ്വദേശി സുബൈറിനെ കൊലപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറുപേരില്‍ മൂന്നുപേരാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തതെന്ന് പോലിസ് കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പുറത്ത് വിട്ടിരുന്നു. 26 പ്രതികളില്‍ 25 പേരും അറസ്റ്റിലായി.

1607 പേജുള്ള കുറ്റപത്രമാണ് പാലക്കാട് കോടതിയില്‍ സമര്‍പ്പിച്ചത്. 279 സാക്ഷികള്‍. 293 രേഖകള്‍. 282 തൊണ്ടിമുതലുകള്‍ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമാണ്.

Tags:    

Similar News