തിരുവനന്തപുരം: ഇന്നും നാളെയും കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നു കേരള ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റു വീശുക. ഈ ദിവസങ്ങളില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഞായറാഴ്ച രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചതായി കെഎസ്ഡിഎംഎ ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്.