വീട്ടില്‍ പോവാന്‍ പറഞ്ഞതിന് എസ്‌ഐയെ മര്‍ദ്ദിച്ച് വിദ്യാര്‍ഥി

Update: 2025-01-29 06:03 GMT
വീട്ടില്‍ പോവാന്‍ പറഞ്ഞതിന് എസ്‌ഐയെ മര്‍ദ്ദിച്ച് വിദ്യാര്‍ഥി

പത്തനംതിട്ട: ബസ്റ്റാന്‍ഡില്‍ കറങ്ങി നടന്നത് ചോദ്യം ചെയ്ത എസ്‌ഐയെ ആക്രമിച്ച് പ്ലസ് ടു വിദ്യാര്‍ഥി. എസ്‌ഐയുടെ കഴുത്തിന് പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തനംതിട്ട സ്‌റ്റേഷനിലെ എസ്‌ഐ ജിനുവിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകീട്ടാണ് സംഭവം.

ചിലര്‍ വിദ്യാര്‍ഥിനികളെ കമന്റ് അടിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് എസ്‌ഐയും ഒരു പോലിസുകാരനും പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ എത്തിയതെന്ന് പോലിസ് പറയുന്നു. ഈ സമയത്താണ് കറങ്ങി നടക്കുന്ന വിദ്യാര്‍ഥിയെ കണ്ടത്. വീട്ടില്‍ പോകാന്‍ എസ്‌ഐ.പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് തട്ടിക്കയറിയ വിദ്യാര്‍ഥി ഇത് പറയാന്‍ താന്‍ ആരാണെന്ന് ചോദിച്ചു. എങ്കില്‍പിന്നെ സ്‌റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്‌ഐ കുട്ടിയെ കൈയില്‍പിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി. ഈ സമയത്താണ് പിന്നില്‍നിന്ന് ആക്രമിച്ചത്. താഴെ വീണ എസ്‌ഐ.യുടെ തലയില്‍ കമ്പുകൊണ്ട് അടിക്കുകയും ചെയ്തുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News