ഓച്ചിറ അഴീക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

Update: 2023-04-24 16:10 GMT
ഓച്ചിറ അഴീക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കായംകുളം ഓച്ചിറ അഴീക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഓച്ചിറ മേമന ഷെഹ്ന മന്‍സില്‍ ഷറഫുദ്ദീന്‍-സജീന ദമ്പതികളുടെ മകള്‍ ഷെഹന(16) യെയാണ് കഴിഞ്ഞ ദിവസം കടലില്‍ കാണാതായത്. കുടുംബസമേതം അഴീക്കല്‍ ബീച്ചിലെത്തിയ ഷെഹന കടലിലിറങ്ങിയപ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഇന്നലെ രാത്രി 10ഓടെയാണ് അപകടം നടന്നത്. അല്‍പ്പനേരം തിരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും ശക്തമായ തിരമാലയും കാരണം ഇന്നലെ രാത്രി വൈകി നിര്‍ത്തിവയ്ക്കുകയായിരുന്നു. ഷെഹന പ്രയാര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്. സഹോദരി ഫാത്തിമ ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.

Tags:    

Similar News