
ദയൂബന്ദ്: ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദയൂബന്ദില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. പഠനത്തിലും പരീക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലുള്ളതും പുതിയതുമായ വിദ്യാര്‍ഥികള്‍ക്ക് ചട്ടം ബാധകമാണ്. പുറമെ നിന്നുള്ള അനാവശ്യ വിവരങ്ങള്‍ കുട്ടികളില്‍ എത്താന്‍ സ്മാര്‍ട്ട്‌ഫോണ്‍ കാരണമാവുന്നുണ്ടെന്നും അത് പഠനത്തെ ബാധിക്കുന്നുവെന്നും ദാറുല്‍ ഉലൂം ഹോസ്റ്റല്‍ ചുമതലയുള്ള മുഫ്തി അഷ്‌റഫ് അബ്ബാസ് പറഞ്ഞു. കുട്ടികള്‍ പുസ്തകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.