
ഹേഗ്: സുഡാനിലെ ദാര്‍ഫറിലെ വംശഹത്യയില്‍ യുഎഇക്ക് പങ്കുണ്ടെന്ന് സുഡാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അറിയിച്ചു. റാപിഡ് സപോര്‍ട്ട് ഫോഴ്‌സ് എന്ന സംഘടന ദാര്‍ഫറില്‍ വംശഹത്യ നടത്തുകയാണെന്നും യുഎഇയാണ് അവര്‍ക്ക് പിന്തുണ നല്‍കുന്നതെന്നും സുഡാന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഈ കേസില്‍ വാദം കേള്‍ക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും അതിനാല്‍ ഹരജി തള്ളണമെന്നും യുഎഇ വാദിച്ചു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ സുഡാന്‍ പ്രതിനിധികള്‍

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ യുഎഇ പ്രതിനിധികള്‍

ആര്‍എസ്എഫും മറ്റും അറബ് സൈനിക സംഘങ്ങളും ചേര്‍ന്ന് മസാലിത് എന്ന ഗോത്രവിഭാഗക്കാരെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് സുഡാന്റെ നീതിന്യായ മന്ത്രിയായ മുആവിയ ഉസ്മാന്‍ വാദിച്ചത്. കേസ് തീരാന്‍ സമയമെടുക്കുമെന്നതിനാല്‍ വംശഹത്യയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎഇക്ക് നിര്‍ദേശം നല്‍കണമെന്നും സുഡാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍, ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് യുഎഇ വാദിച്ചു.
ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള എബ്രഹാം ഉടമ്പടിയുടെ ഭാഗമായ സുഡാന്‍ ഇറാനോട് കൂടുതല്‍ അടുക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. ആര്‍എസ്എഫിനെതിരായ യുദ്ധത്തില്‍ സുഡാനെ ഇറാന്‍ സഹായിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. സുഡാന്റെ നിലപാടില്‍ ഇസ്രായേല്‍ അസ്വസ്ഥരാണെന്ന് ടൈംസ് ഓഫ് ഇസ്രായേലിലെ റിപോര്‍ട്ട് പറയുന്നു.