സുധാ ഭരധ്വാജ് ജയിലില്‍ ഗുരുതരാവസ്ഥയില്‍

എന്നാല്‍, ഇതുവരെ അവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Update: 2021-05-01 04:28 GMT

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ്‌ചെയ്ത സുധാ ഭരധ്വാജ് ജയിലില്‍ ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്. എന്നാല്‍, ഇതുവരെ അവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുധയെ പാര്‍പ്പിച്ചിരിക്കുന്ന ബൈക്കുല്ല ജയിലില്‍ 262 സ്ത്രീകളെ പാര്‍പ്പിക്കാന്‍ മാത്രമാണ് ശേഷിയുള്ളതെന്നിരിക്കെ നിലവില്‍ ഇവിടെ 306 തടവുകാരുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് വിപ്ലവ കവി വരവര റാവുവിനും ജയില്‍ അധികൃതര്‍ ചികില്‍സ നിഷേധിച്ചിരുന്നു. കൊവിഡ് പോസിറ്റീവ് ആയിട്ടും ചികില്‍സ നിഷേധിച്ചതിനെതുടര്‍ന്ന് അദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ഭീമ കൊറേഗാവ് കേസില്‍ യുഎപിഎ പ്രകാരം കേസെടുത്തിട്ടുള്ള സുധ, ഷോമ, ജ്യോതി തുടങ്ങിയ വിചാരണ തടവുകാര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാമ്യം നിഷേധിച്ച് വരികയാണ്.കേസ് തന്നെ ഒരു ഗൂഢാലോചനയാണെന്ന് തെളിയിക്കുന്ന ആഴ്‌സണല്‍ കണ്‍സള്‍ട്ടിങില്‍ നിന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും ജാമ്യം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.


Tags:    

Similar News