കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി
എന്‍എബിഎല്‍ അംഗീകൃത ലാബിലോ ഡബ്ല്യൂഎച്ച്ഒ, ഐസിഎംആര്‍ എന്നിവ അംഗീകരിച്ച ഏജന്‍സിയിലോ മാത്രമേ പരിശോധനകള്‍ നടത്താവൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി: കൊവിഡ് 19 പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി. സര്‍ക്കാര്‍ ലാബുകള്‍ക്ക് പുറമെ അംഗീകൃത സ്വകാര്യ ലാബുകള്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എല്ലായിടത്തും പരിശോധന സൗജന്യമാക്കണമെന്നാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ചിന്റെ ഉത്തരവ്.
എന്‍എബിഎല്‍ അംഗീകൃത ലാബിലോ ഡബ്ല്യൂഎച്ച്ഒ, ഐസിഎംആര്‍ എന്നിവ അംഗീകരിച്ച ഏജന്‍സിയിലോ മാത്രമേ പരിശോധനകള്‍ നടത്താവൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി. കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 31 ന് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ ഈ ഇടക്കാല ഉത്തരവ്.