മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: നോട്ടീസ് കാലാവധി ഇന്ന് തീരും; ഒഴിയില്ലെന്ന് ഉടമകള്‍;കൈകഴുകി നിര്‍മാതാക്കള്‍

ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്നു വ്യക്തമാക്കി ഉടമകളും താമസക്കാരും റിലേ സത്യാഗ്രഹം തുടരുകയാണ്. ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് കാട്ടി രണ്ടു ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭയക്ക് കത്തു നല്‍കിയിട്ടുണ്ട്.ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാക്കുകേട്ടോ നിര്‍മാതാക്കളുടെ രേഖകള്‍ കണ്ടിട്ടോ അല്ല. മറിച്ച് സര്‍ക്കാരിന്റെ രേഖള്‍ കണ്ടിട്ടാണ് ഫ്‌ളാറ്റ് വാങ്ങിയതെന്ന് ഉടമകള്‍

Update: 2019-09-15 06:11 GMT

കൊച്ചി: പൊളിച്ചു മാറ്റണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഒഴിയണമെന്ന് കാട്ടി നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്ന് അവസാനിക്കും.ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്നു വ്യക്തമാക്കി ഉടമകളും താമസക്കാരും റിലേ സത്യാഗ്രഹം തുടരുകയാണ്. ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് കാട്ടി രണ്ടു ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭയക്ക് കത്തു നല്‍കിയിട്ടുണ്ട്.ഫ്‌ളാറ്റ് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടി ഈ മാസം 10 നാണ്് മരട് നഗരസഭ ഉടമകള്‍ക്കും താമസക്കാര്‍ക്കും നോട്ടീസ് നല്‍കിയത്. എന്നാല്‍ കായലോരം അപാര്‍ടമെന്റിലെ ഏതാനും താമസക്കാരല്ലാതെ മറ്റു മൂന്നു ഫ്‌ളാറ്റുകളിലെയും താമസക്കാര്‍ നോട്ടീസ് കൈപ്പറ്റിയില്ല.തുടര്‍ന്ന് ഫ്ളാറ്റിലും മതിലിലുമായി നഗരസഭ അധികൃതര്‍ നോട്ടീസ് പതിപിച്ചു മടങ്ങുകയായിരുന്നു. നോട്ടിസില്‍ പറയുന്ന സമയപരിധി ഇന്നല അവസാനിച്ചു.നോട്ടീസ് പ്രകാരം ഇന്ന് ഒഴിയേണ്ടതാണ്. എന്നാല്‍ എന്തു വന്നാലും തങ്ങള്‍ ഒഴിയില്ലെന്നും ഉള്ള സമ്പാദ്യം മുഴുവന്‍ വിറ്റ് വാങ്ങിയ ഫ്‌ളാറ്റ് വിട്ടിട്ട് തങ്ങള്‍ എങ്ങോട്ടു പോകാനാണെന്നും ഇവര്‍ ചോദിക്കുന്നു.സമരവുമായി തങ്ങള്‍ മുന്നോട്ടു പോകും.ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാക്കുകേട്ടോ നിര്‍മാതാക്കളുടെ രേഖകള്‍ കണ്ടിട്ടല്ല. മറിച്ച് സര്‍ക്കാരിന്റെ രേഖള്‍ കണ്ടിട്ടാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നാണ് ഉടമകള്‍ പറയുന്നത്.കരമടച്ച രസീത്,മറ്റു രേഖകള്‍ എല്ലാം കണ്ടാണ് ഫ്‌ളാറ്റ് വാങ്ങുന്നതെന്നും ഇവര്‍ പറയുന്നു.ബാങ്കില്‍ നിന്നും വായ്പ അടക്കം എടുത്ത് ഫ്‌ളാറ്റ് വാങ്ങിയവരുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നുമാണ് ഉടമകള്‍ പറയുന്നത്.നിര്‍മാതാക്കളില്‍ നിന്ന് നേരിട്ടല്ലാതെ ഫ്ളാറ്റ് വാങ്ങിയവരും ഇവിടുണ്ടെന്നും ഫ്ളാറ്റുടമകള്‍ പറയുന്നു.

അതേ സമയം ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് കാട്ടി രണ്ടു ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭയക്ക് കത്തു നല്‍കിയിട്ടുണ്ട്. നേരത്തെ ഫ്‌ളാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയതിനൊപ്പം നിര്‍മാതാക്കളും നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് നിര്‍മാതാക്കള്‍ കത്തു നല്‍കിയതെന്നാണ് വിവരം.പദ്ധതിയുമായി തങ്ങള്‍ക്ക് നിലവില്‍ ബന്ധമില്ല. ഉടകമളാണ് നികുതി അടയക്കുന്നകതെന്നും നോട്ടീസില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് വിവരം. അതേ സമയം .ഫ്‌ളാറ്റുടമകളുടെ നിസഹകരണ മൂലം താമസക്കാരുടെ കൃത്യമായ കണക്ക് എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മരട് നഗരസഭ സെക്രട്ടറി പറഞ്ഞു.നഗരസഭയുടെ രേഖകള്‍ പ്രകാരവും സ്ഥല പരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തില്‍ 343 കുടുംബങ്ങള്‍ മൊത്തത്തിലുണ്ടെന്നാണ് കണക്ക് കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.അപ്രകാരമുള്ള റിപോര്‍ടാണ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നതെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ടികളും രംഗത്തുവന്നിട്ടുണ്ട്. ഫ്ളാറ്റുടമകള്‍ നാളെ ഹൈക്കോടതിയില്‍ റിട്ട് ഹരജിയും നല്‍കുന്നുണ്ട്. സമരവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ഉടമകളുടെ തീരുമാനം.മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നാളെ മരടിലെത്തി ഫ്‌ളാറ്റുടമകളെ സന്ദര്‍ശിക്കും.

Tags:    

Similar News