ട്രംപ് നാടുകടത്തിയ യുവാവിനെ തിരികെ കൊണ്ടുവരണമെന്ന് യുഎസ് സുപ്രിംകോടതി

Update: 2025-04-11 14:31 GMT
ട്രംപ് നാടുകടത്തിയ യുവാവിനെ തിരികെ കൊണ്ടുവരണമെന്ന് യുഎസ് സുപ്രിംകോടതി

മേരിലാന്‍ഡ് (യുഎസ്): യുഎസ് ഭരണകൂടം നാടുകടത്തിയ എല്‍ സാല്‍വഡോര്‍ സ്വദേശിയായ യുവാവിനെ തിരികെ കൊണ്ടുവരണമെന്ന് യുഎസ് സുപ്രിംകോടതി ഉത്തരവിട്ടു. മാര്‍ച്ച് 15ന് സൈനിക വിമാനത്തില്‍ നാടുകടത്തിയ കില്‍മര്‍ അര്‍മാന്‍ഡോ അബ്രിഗോ ഗാര്‍സിയയെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് കോടതി നിര്‍ദേശം. നേരത്തെ മേരിലാന്‍ഡ് ജില്ലാ കോടതി കില്‍മറിനെ തിരികെ കൊണ്ടുവരണമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് യുഎസ് സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രിംകോടതി പരിഗണിച്ചത്.

മാര്‍ച്ച് 12നാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ കില്‍മറിനെ പിടികൂടിയത്. തുടര്‍ന്ന് സൈനിക വിമാനത്തില്‍ എല്‍ സാല്‍വഡോറിലേക്ക് കയറ്റി അയക്കുകയായിരുന്നു. ഇയാളെ നാടുകടത്തരുതെന്ന് 2019ല്‍ മറ്റൊരു കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയെ കുറിച്ച് അറിഞ്ഞിട്ടും നാടുകടത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് രൂപപ്പെട്ടിരുന്നത്.

Similar News