
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ കഴുത്തിലും പുലിപ്പല്ല് കെട്ടിയ മാല ഉണ്ടെന്ന് പരാതി. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. സുരേഷ് ഗോപി കണ്ണൂരിലും തൃശൂരിലും ഷര്‍ട്ട് ധരിക്കാതെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് പരാതി പറയുന്നു. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു. നിയമലംഘനം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.