സയ്യിദ് സലാഹുദ്ധീന്‍ വധം: ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും വരെ പ്രക്ഷോഭം- മുസ്തഫ കൊമ്മേരി

കൊല്ലിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നത് വരെ പാര്‍ട്ടി ജനകീയ പ്രക്ഷോഭങ്ങളുമായി തെരുവില്‍ തുടരുമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി മുന്നറിയിപ്പ് നല്‍കി.

Update: 2020-12-04 10:39 GMT

കണ്ണൂര്‍: സയ്യിദ് മുഹമ്മദ് സലാഹുദ്ധീന്‍ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ തലശ്ശേരി ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കൊല്ലിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരുന്നത് വരെ പാര്‍ട്ടി ജനകീയ പ്രക്ഷോഭങ്ങളുമായി തെരുവില്‍ തുടരുമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി മുന്നറിയിപ്പ് നല്‍കി.

കൃത്യം നടന്ന് മൂന്നു മാസം പിന്നിട്ടിട്ടും പ്രതികള്‍ക്കെതിരേ ഭാഗിക കുറ്റപത്രം മാത്രമാണ് അന്വേഷണ സംഘത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചത്. കൃത്യത്തില്‍ പങ്കെടുത്ത വിവിധ സ്ഥലങ്ങളിലുള്ള പ്രതികളെ ഏകോപിപ്പിച്ചതും, ഗൂഢാലോചന നടത്തിയതുമായ ആര്‍എസ്എസ് - ബിജെപി ജില്ലാ നേതാക്കളെ ഒഴിവാക്കി സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമേ ഈ കുറ്റപത്രത്തില്‍ പരാമശിക്കുന്നുള്ളൂ.

കൃത്യത്തില്‍ ഗൂഢാലോചന നടത്തിയവരുടെ പങ്ക് വെളിച്ചത് കൊണ്ട് വരേണ്ടതുണ്ട്. അത് വരെ പാര്‍ട്ടി ഇത്തരം സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും മുസ്തഫ കൊമ്മേരി അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഡിവൈഎസ്പി ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു. ശേഷം നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, തലശ്ശേരി മുനിസിപ്പല്‍ സെക്രട്ടറി എം കെ റാസിഖ് സംസാരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മര്‍ മാസ്റ്റര്‍, തലശ്ശേരി മണ്ഡലം സെക്രട്ടറി നൗഷാദ് വി ബി, കുത്തുപറമ്പ മണ്ഡലം പ്രസിഡന്റ് ഹാറൂണ്‍ വി, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News