അധിനിവേശത്തിന് അന്ത്യം; അവസാന യുഎസ് സൈനികനും അഫ്ഗാന്‍ വിട്ടു, ആഘോഷമാക്കി താലിബാന്‍
. അമേരിക്കന്‍ സൈന്യത്തിന്റെ അവസാന വ്യോമസേന വിമാനവും കാബൂള്‍ വിട്ടതോടെയാണ് സേനാ പിന്മാറ്റം പൂര്‍ണമായത്.
കാബൂള്‍: 20 വര്‍ഷം നീണ്ട അധിനിവേശത്തിന് അന്ത്യംകുറിച്ച് അവസാന അമേരിക്കന്‍ സൈനികനും അഫ്ഗാനിസ്ഥാന്‍ വിട്ടു. അമേരിക്കന്‍ സൈന്യത്തിന്റെ അവസാന വ്യോമസേന വിമാനവും കാബൂള്‍ വിട്ടതോടെയാണ് സേനാ പിന്മാറ്റം പൂര്‍ണമായത്. 2001 സെപ്റ്റംബര്‍ 11ലെ ലോക വ്യാപാര കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ മറവിലാണ് യുഎസ് സഖ്യസേന അഫ്ഗാനില്‍ അധിനിവേശം നടത്തിയത്.
ആകാശത്തേക്ക് നിറയൊഴിച്ചാണ് അഫ്ഗാനിസ്താനില്‍ നിന്നുള്ള യുഎസ് സൈന്യത്തിന്റെ സമ്പൂര്‍ണ പിന്‍മാറ്റം താലിബാന്‍ പോരാളികള്‍ ആഘോഷമാക്കിയത്. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാന്‍ പ്രതികരിച്ചത്.
അമേരിക്കന്‍ വ്യോമസേനയുടെ അവസാന വിമാനമായ സി17 കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.29 പറന്നുയര്‍ന്നു. യുഎസ് സ്ഥാനപതി റോസ് വില്‍സന്‍ ഉള്‍പ്പെടെയുള്ളവരും അഫ്ഗാന്‍ വിട്ടു.2461 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനില്‍ മരിച്ചതായാണ് കണക്ക്. അതേസമയം, ഐഎസ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിമാനത്താവളത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.
താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനെത്തുടര്‍ന്ന് അമേരിക്കക്കാരെയും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച അഫ്ഗാനികളേയും ഒഴിപ്പിക്കാന്‍ വീണ്ടും സൈന്യത്തെ അയച്ചതിനു ശേഷം, തിങ്കളാഴ്ച സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മറൈന്‍ ജനറല്‍ ഫ്രാങ്ക് മക്കെന്‍സിയാണ് സമ്പൂര്‍ണ പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്.
യുഎസ് സൈന്യത്തിന്റെ പിന്‍മാറ്റത്തെ 'ചരിത്ര നിമിഷം' എന്ന് വിശേഷിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടിയതായി താലിബാന്‍ പ്രഖ്യാപിച്ചു.
ഏകദേശം 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം അവസാനത്തെ അമേരിക്കന്‍ സൈനികന്‍ അഫ്ഗാനിസ്ഥാന്‍ വിടുന്നതിന്റെ ചിത്രം പെന്റഗണ്‍ പോസ്റ്റ് ചെയ്തു.82ാമത് എയര്‍ബോണ്‍ ഡിവിഷന്റെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ക്രിസ് ഡോണാഹുവാണ് തിങ്കളാഴ്ച വൈകി ഇ17 വിമാനത്തില്‍ കയറിയത്.