ഈദുല്‍ ഫിത്വര്‍: അഫ്ഗാനില്‍ മൂന്നു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് താലിബാന്‍

Update: 2021-05-10 04:44 GMT

കാബൂള്‍: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് അഫ്ഗാനിസ്താനില്‍ താലിബാന്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരു സ്‌കൂളിന് സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അമ്പതിലേറെ പേര്‍ കൊല്ലപ്പെട്ടതിനു രണ്ടു ദിവസത്തിനു ശേഷമാണ് പ്രഖ്യാപനം.പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടും അമേരിക്ക തങ്ങളുടെ അവസാന 2500 സൈനികരെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ വാഗ്ദാനം.

    രാജ്യത്തൊട്ടാകെയുള്ള ശത്രുക്കള്‍ക്കെതിരായ എല്ലാ ആക്രമണ നടപടികളും ഈദ് ഒന്ന് മുതല്‍ മൂന്ന് വരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി താലിബാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഈ ദിവസങ്ങളില്‍ ശത്രു നിങ്ങള്‍ക്കെതിരേ എന്തെങ്കിലും ആക്രമണം നടത്തുകയാണെങ്കില്‍, നിങ്ങളെയും നിങ്ങളുടെ പ്രദേശത്തെയും ശക്തമായി സംരക്ഷിക്കാനും പ്രതിരോധിക്കാനും തയ്യാറാവണമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇസ് ലാമിലെ പ്രധാന ആഘോഷ ദിനമായ ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് താലിബാന്‍ കഴിഞ്ഞ വര്‍ഷവും സമാനമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. താലിബാന്റെ പ്രഖ്യാപനത്തെ അഫ്ഗാന്‍ സര്‍ക്കാരും സ്വാഗതം ചെയ്തു.

    കാബൂളിന്റെ പ്രാന്തപ്രദേശത്ത് പെണ്‍കുട്ടികളുടെ സ്‌കൂളിന് പുറത്ത് ശനിയാഴ്ച നടന്ന ആക്രമണത്തില്‍ താലിബാനെ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം. അവധിക്കാലത്തിന് മുമ്പായി താമസക്കാര്‍ ഷോപ്പിങ് നടത്തുന്നിതിനിടെയുണ്ടായ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. എന്നാല്‍, സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിരുന്നിലല്.

    വിദ്യാഭ്യാസ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് പ്രസ്താവനയില്‍ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം താലിബാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മെയ് ഒന്നിനകം അമേരിക്ക എല്ലാ സേനയെയും പിന്‍വലിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തിയ്യതി സപ്തംബര്‍ 11ലേക്ക് നീട്ടിയതാണ് പ്രകോപനത്തിനു കാരണമെന്നു സംശയിക്കുന്നു. സൈനികരെ പിന്‍വലിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് കരാറിന്റെ ലംഘനമാണെന്ന് താലിബാന്‍ നേതാവ് ഹിബത്തുല്ല അഖുന്ദ്സാദ ഈദിന് മുന്നോടിയായി പുറത്തിറക്കിയ സന്ദേശത്തില്‍ ആവര്‍ത്തിച്ചു. ''അമേരിക്ക വീണ്ടും കരാര്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, എല്ലാ അനന്തരഫലങ്ങള്‍ക്കും അമേരിക്കയായിരിക്കും ഉത്തരവാദികളെന്നും ഞായറാഴ്ച സന്ദേശത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Taliban Declares 3-Day Afghan Ceasefire For Eid Holiday

Tags:    

Similar News