അഫ്ഗാനിലെ പുതിയ സര്‍ക്കാറിനെ നാളെ പ്രഖ്യാപിക്കുമെന്ന് താലിബാന്‍

താലിബാന്‍ ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയില്ല, കാരണം കാരണം നേതാക്കളില്‍ ഭൂരിഭാഗവും ഇപ്പോഴും കാണ്ഡഹാറിലാണ്. അവരുടെ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു.

Update: 2021-09-03 14:27 GMT

കാബൂള്‍: അഫ്ഗാനിലെ പുതിയ സര്‍ക്കാറിനെ നാളെ പ്രഖ്യാപിക്കുമെന്ന് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ്. പുതിയ സര്‍ക്കാരിനെ വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയ്ക്കു ശേഷം പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം ശനിയാഴ്ച നടത്തുമെന്ന് മുജാഹിദിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു.

താലിബാന്‍ ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയില്ല, കാരണം കാരണം നേതാക്കളില്‍ ഭൂരിഭാഗവും ഇപ്പോഴും കാണ്ഡഹാറിലാണ്. അവരുടെ ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് താലിബാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപോര്‍ട്ട് ചെയ്തു.

താലിബാന്‍ ഹിബത്തുല്ല അഖുന്‍സാദയെ അതിന്റെ പരമോന്നത നേതാവായി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണ്. അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുകയും രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് താലിബാന്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുന്നത്.

Tags:    

Similar News