തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചു
ദാമോദരന് വൃക്ക സംബന്ധമായ അസുഖവും കടുത്ത ശ്വാസതടസ്സവുംഉണ്ടായിരുന്നതായിട്ടാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ചു മരിച്ചു. മധുര സ്വദേശി ദാമോദരന്‍ (57) ആണ് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ജൂണ്‍ 12 നാണ് ഇദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദാമോദരന് വൃക്ക സംബന്ധമായ അസുഖവും കടുത്ത ശ്വാസതടസ്സവുംഉണ്ടായിരുന്നതായിട്ടാണ് വിവരം.
നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഫോട്ടോഗ്രാഫര്‍ക്കും രോഗം കണ്ടെത്തിയിരുന്നു. തമിഴ്‌നാട് സെക്രട്ടറിയേറ്റിലെ 50 ലധികം ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഒരാള്‍ കൊവിഡ് സ്ഥിരീകരിച്ചതയാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സഹപ്രവര്‍ത്തകന്റെ മരണത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച തമിഴ്നാട് സെക്രട്ടേറിയറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പീറ്റര്‍ ആന്തോണിസാമി, കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാന്‍ ലോക്കഡൗണ്‍ കാലയളവ് അവസാനിക്കുന്നതുവരെ സെക്രട്ടേറിയറ്റ് അടച്ചുപൂട്ടണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അതേസമയം, തമിഴ്‌നാട്ടില്‍ 48,019 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 26,782 പേരുടെ രോഗം ഭേദമായി. ആകെ 528 പേരാണ് മരിച്ചത്. നിലവില്‍ 20709 പേര്‍ ചികില്‍സയിലുണ്ട്. ഇന്നലെമാത്രം 1515 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 49 പേര്‍ മരിക്കുകയും ചെയ്തു.