തെലങ്കാനയില്‍ ഹിന്ദുത്വര്‍ മദ്‌റസയ്ക്ക് തീയിട്ടു (വീഡിയോ)

Update: 2025-04-24 13:00 GMT
തെലങ്കാനയില്‍ ഹിന്ദുത്വര്‍ മദ്‌റസയ്ക്ക് തീയിട്ടു (വീഡിയോ)

ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ജിന്നാറാം ഗ്രാമത്തില്‍ മദ്‌റസയ്ക്ക് തീയിട്ടു. പ്രദേശത്തെ ഒരു ശിവക്ഷേത്രത്തിലെ രണ്ടു വിഗ്രഹങ്ങള്‍ ഏപ്രില്‍ 23ന് ആരോ നശിപ്പിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വര്‍ മദ്‌റസയെ ആക്രമിച്ചത്. ജയ് ശ്രീറാം വിളിച്ചാണ് ഹിന്ദുത്വ സംഘം മദ്‌റസയെ ആക്രമിച്ചത്. പോലിസ് എത്തി അക്രമികളെ പിരിച്ചുവിട്ടു.

എന്നാല്‍, അക്രമി സംഘം പ്രദേശത്തെ ദര്‍ഗയില്‍ പോയി ചാദര്‍ കീറി നശിപ്പിച്ചു. ഇതോടെ വിക്രാബാദ്, മേദക് ജില്ലകളില്‍ നിന്നും കൂടുതല്‍ പോലിസിനെ എത്തിച്ചു. മദ്‌റസയിലെ കുട്ടികള്‍ സുരക്ഷിതരാണെന്ന് രംഗറെഡ്ഡി എസ്പി പാരിതോഷ് പങ്കജ് പറഞ്ഞു. എഐഎംഐഎം എംഎല്‍എ കൗസര്‍ മുഹിയുദ്ദീനും മജ്‌ലിസ് ബച്ചാവോ തഹ്‌റീക് വക്താവ് അംജത്തുല്ലാ ഖാനും മദ്‌റസ സന്ദര്‍ശിച്ചു പോലിസുമായി ചര്‍ച്ച നടത്തി.

Similar News