ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെ കാണാനില്ല

Update: 2025-04-15 12:27 GMT
ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി; കീഴ്ശാന്തിയെ കാണാനില്ല

ആലപ്പുഴ: തുറവൂര്‍ എഴുപുന്നയിലെ ശ്രീനാരായണപുരം ക്ഷേത്രത്തില്‍ വന്‍ മോഷണം. 20 പവന്‍ തൂക്കം വരുന്ന തിരുവാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ക്ഷേത്രത്തിലെ കീഴ്ശാന്തി കൊല്ലം സ്വദേശി വല്‍സന്‍ നമ്പൂതിരിയെ കാണാനില്ല. വിഷു ദിവസം രാത്രിയോടെയാണ് മോഷണ വിവരം മേല്‍ശാന്തി അറിയുന്നത്. കിരീടവും രണ്ടു മാലകളും ഉള്‍പ്പടെ 20 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത് അരൂര്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി.

Representative image

Similar News