ടെനി ജോപ്പന്റെ കാറിടിച്ച് യുവാവ് മരിച്ചു; ജോപ്പന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലിസ്

Update: 2025-04-21 16:44 GMT
ടെനി ജോപ്പന്റെ കാറിടിച്ച് യുവാവ് മരിച്ചു; ജോപ്പന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലിസ്

കൊട്ടാരക്കര: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇഞ്ചക്കാട് തിരുവാതിരയില്‍ ഷൈന്‍ കുട്ടന്‍(33) ആണ് മരിച്ചത്. പുത്തൂര്‍ കൊട്ടാരക്കര റോഡില്‍ അവണൂര്‍ കശുവണ്ടി ഫാക്ടറിക്കു സമീപം ഇന്ന് വൈകിട്ട് ആറോടെ ആയിരുന്നു അപകടം. കാറോടിച്ചിരുന്ന വെണ്ടാര്‍ മനക്കര വീട്ടില്‍ ടെനി ജോപ്പനെ കൊട്ടാരക്കര പോലിസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും നരഹത്യയ്ക്കു കേസെടുത്തതായും പോലിസ് അറിയിച്ചു.


ഷൈന്‍ കുട്ടന്‍


വെണ്ടാറില്‍ നിന്നും കൊട്ടാരക്കരയിലേക്കു വരികയായിരുന്ന ജോപ്പന്റെ കാര്‍ റോഡിന്റെ വലതു ഭാഗം കടന്ന് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഓടയിലേക്കു തെറിച്ചു വീണ ഷൈന്‍കുട്ടനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെല്‍ഡിങ് തൊഴിലാളിയാണ് മരിച്ച ഷൈന്‍കുട്ടന്‍. അച്ഛന്‍: മണിക്കുട്ടന്‍.അമ്മ:ഉഷാദേവി.

Similar News