ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ (50) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് മുഫീദയ്ക്ക് ഗുരതരമായി പൊള്ളലേറ്റത്.
കല്‍പ്പറ്റ: ദുരൂഹ സാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയനാട് തരുവണ സ്വദേശി പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ (50) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് മുഫീദയ്ക്ക് ഗുരതരമായി പൊള്ളലേറ്റത്. മുഫീദയുടെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മക്കള്‍ സംഭവ ദിവസം മുഫീദയെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. വിവാഹമോചനത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതിനിടെയാണ് മുഫീദ മണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ഇവര്‍ പോലിസില്‍ നല്‍കിയ മൊഴിയില്‍ പരാതികളുന്നയിക്കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
മരണ ശേഷം മുഫീദയുടെ ആദ്യ ഭര്‍ത്താവിലെ മക്കള്‍ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വെള്ളമുണ്ട പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റതെന്നും ആരുടെയും ഭീഷണിയുണ്ടായിട്ടില്ലെന്നും മുഫീദ പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് വെള്ളമുണ്ട പോലീസ് വ്യക്തമാക്കി.