ഗാര്‍ഹിക പാചക വാതകത്തിന്റെ വില കുത്തനെക്കൂട്ടി

ഇതോടെ, കൊച്ചിയിലെ പുതിയ വില 956 രൂപയായി.5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.

Update: 2022-03-22 02:00 GMT
ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വില വര്‍ധനവിന് പിറകെ ഗാര്‍ഹിക പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ, കൊച്ചിയിലെ പുതിയ വില 956 രൂപയായി.5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.


അതേസമയം, അതേ സമയം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസല്‍ ലീറ്ററിന് 85 പൈസയും കൂട്ടി. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വര്‍ധന.ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 7 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില.

പുതിയവില ഇങ്ങനെ

തിരുവനന്തപുരം: പെട്രോള്‍ 107.31 ഡീസല്‍ 94.41

കൊച്ചി: പെട്രോള്‍ 105.18 ഡീസല്‍92.40

കോഴിക്കോട്: പെട്രോള്‍ 105.45 ഡീസല്‍ 92.61

Tags:    

Similar News