തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ ജനലില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കുട്ടികളുടെ ദൃശ്യം വൈറലായി
കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ മല്ല്യന്‍ കണക്കിന് ആളുകള്‍ കണ്ടത്
ന്യൂയോര്‍ക്ക്: തീപ്പിടിത്തമുണ്ടായ ബഹുനില പാര്‍പ്പിട സമുച്ഛയത്തിന്റെ ജനലില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് നെഞ്ചിടിപ്പോടെയാണ് ലോകം കണ്ടത്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് വില്ലേജിലാണ് കണ്ടു നില്‍ക്കുന്നവരെ ഉദ്വോഗത്തിന്റെ മുഴ്# മുന്യില്‍ നിര്‍ത്തിയ സാഹസ്സികമായ രക്ഷപ്പെടല്‍ നടന്നത്. 13ഉം 18ഉം വയസുള്ള രണ്ട് കൗമാരക്കാരായ ആണ്‍ കുട്ടികളാണ് തീപടര്‍ന്ന കെട്ടിടത്തില്‍ നിന്ന സാഹസികമായി ജനലില്‍ തുങ്ങി രക്ഷപ്പെട്ടത്. കുട്ടികള്‍ കെട്ടിടത്തില്‍ നിന്ന് ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ മല്ല്യന്‍ കണക്കിന് ആളുകള്‍ കണ്ടത്.ആദ്യം ഒരു കുട്ടി ജനാലയില്‍ തൂങ്ങിക്കിടക്കുന്നതു വീഡിയോയില്‍ കാണാം. ഈ കുട്ടി ജനലിനു സമീപത്തുള്ള വലിയ പൈപ്പില്‍ പിടിക്കുന്നതു കാണാം.
Yesterday morning 2 teens—a 13 and 18-yr-old— escaped a burning building in East Village, NYC. In the video you can see the first teen hanging from the window then stand up and hold on to a pole and help the second person.
— GoodNewsCorrespondent (@GoodNewsCorres1) December 17, 2021
(1/2)
pic.twitter.com/xzHP5QqM2I
രണ്ടാമത്തെ കുട്ടിയും ജനലിലൂടെ പുറത്തേക്ക് ഊര്‍ന്നിറങ്ങുന്ന ദൃശ്യവുമുണ്ട്. ഈ സമയം ജനാലയിലൂടെ കറുത്ത പുക ഉയരുന്നതും പെട്ടെന്ന് തന്നെ തീ ആളിപ്പടരുന്നതും കാണാം. ഇതിനിടെ ആണ്‍കുട്ടികള്‍ പൈപ്പിലൂടെ താഴേക്ക് ഊര്‍ന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കെട്ടിടം മുഴുവനായി തീ വിഴുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാത്തുനില്‍ക്കാതെ അവര്‍ സ്വയം രക്ഷപ്പെടുകയായിരുന്നു. അഗ് നിബാധയില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ട കുട്ടികള്‍ക്ക് പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. ഗുഡ് ന്യൂസ് കറസ്‌പോണ്ടന്റാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിസന്ധിഘട്ടത്തില്‍ മനോ ധൈര്യം ചോരാതെ ബഹു നില കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥികളെ വിവിധ കോണുകളില്‍നിന്ന് അഭിനന്ദിക്കുകയാണിപ്പോള്‍.