ഉംറ രണ്ടാം ഘട്ടം ഞായറാഴ്ച മുതല്‍; ഒരു മുറിയില്‍ രണ്ടു പേര്‍ക്കു മാത്രം താമസിക്കാന്‍ അനുമതി
രണ്ടാം ഘട്ടത്തില്‍ രണ്ട് 2,50,000ത്തില്‍ പരം ഉംറ തീര്‍ത്ഥാടകരേയും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് ആറു ലക്ഷത്തില്‍ കൂടുതല്‍ വിശ്വാസികളേയും പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദമ്മാം: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്ത ഉംറ തീര്‍ത്ഥാടനത്തിന്റെ രണ്ടാം ഘട്ടം വരുന്ന ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സൗദി ഹജ്ജ് - ഉംറ ദേശീയ സമിതി അംഗം ഹാനി അലി അംരി അറിയിച്ചു.
രണ്ടാം ഘട്ടത്തില്‍ രണ്ട് 2,50,000ത്തില്‍ പരം ഉംറ തീര്‍ത്ഥാടകരേയും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് ആറു ലക്ഷത്തില്‍ കൂടുതല്‍ വിശ്വാസികളേയും പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ ഒന്നു മുതലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരെ അനുവദിക്കുക. എല്ലാ രാജ്യങ്ങളിലെ തീര്‍ത്ഥാടകരേയും നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചപ്പിച്ചു. ഒരു മുറിയില്‍ രണ്ടു പേര്‍ക്കു മാത്രമായി താമസം പരിമിതപ്പെടുത്തുമെന്നും വാഹനങ്ങളില്‍ അനുവദിക്കാറുള്ള സീറ്റുകളുടെ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ലന്നും നിയമമുണ്ടായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.