സിദ്ദീഖ് കാപ്പന്റെ തടങ്കല്‍ തുടരുന്നതില്‍ ആശങ്ക അറിയിച്ച് യുഎന്‍

കാപ്പന്റെ നിലവിലെ തടങ്കലില്‍ ആശങ്കയുണ്ടെന്ന് മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ പ്രത്യേക വക്താവും ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്‌സ് സ്ഥാപകയുമായ മേരി ലാവ്‌ലര്‍ ട്വീറ്റ് ചെയ്തു.

Update: 2022-08-16 14:46 GMT

ന്യൂഡല്‍ഹി: യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അന്യായ തടങ്കലില്‍ ആശങ്ക അറിയിച്ച് യുഎന്‍ പ്രതിനിധി.

കാപ്പന്റെ നിലവിലെ തടങ്കലില്‍ ആശങ്കയുണ്ടെന്ന് മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള യുഎന്‍ പ്രത്യേക വക്താവും ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്‌സ് സ്ഥാപകയുമായ മേരി ലാവ്‌ലര്‍ ട്വീറ്റ് ചെയ്തു.

അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് കാപ്പന് ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് ലാവ്‌ലറുടെ ട്വീറ്റ്.


'ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ സിദ്ദിഖ് കാപ്പന്റെ തടങ്കലില്‍ താന്‍ ആശങ്കാകുലയാണ്. 2020ല്‍ ഉത്തര്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് സിദ്ദിഖ് അറസ്റ്റിലായത്, ഒരു ദളിത് യുവതിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത് റിപോര്‍ട്ടു ചെയ്യുകയും ഇന്ത്യയില്‍ വിവേചനം പതിവായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തയാളാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തി ജാമ്യം നിഷേധിച്ചിരിക്കുകയാണ്'-മേരി ലാവ്‌ലര്‍ ട്വീറ്റ് ചെയ്തു.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഉത്തര്‍പ്രദേശ് പോലിസ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം കാപ്പനെ അറസ്റ്റ് ചെയ്തത്. ഹാത്‌റസില്‍ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപോര്‍ട്ട് ചെയ്യാനെത്തിയ കാപ്പനെ യുപി പോലിസ് അന്യായമായി കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ജയിലിലടയ്ക്കുകയായിരുന്നു. അതിനിടെ, ജാമ്യത്തിനായി കാപ്പന്റെ കുടും കുടുംബം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

Similar News