തേജസ് ന്യൂസ്- ജൂനിയര്‍ ഫ്രന്റ്സ് 'ഫ്രീഡം ക്വിസ്': വിജയികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തേജസ് ന്യൂസും ജൂനിയര്‍ ഫ്രന്റ്സ് കേരളയും സംയുക്തമായി നടത്തിയ ഫ്രീഡം ക്വിസ് മല്‍സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന പ്രസിഡന്റ് അഹമദ് നജാദ് ജൂനിയര്‍ ഫ്രന്റ്സിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഫലം പ്രഖ്യാപിച്ചത്. എറണാകുളം വെങ്ങോല മുണ്ടന്കാരപ്പുറം വാരിയത്ത് ഹൗസില്‍ വി എസ് സല്‍ഹാ ഷിറിന് ആണ് ഒന്നാം സമ്മാനം നേടിയത്. പത്തനംതിട്ട ഫൗസിയ മന്‍സിലില്‍ ആമിനാ സജീവ് രണ്ടാം സ്ഥാനവും തിരുവനന്തപുരം അമീനാ മന്‍സിലില്‍ എന്‍ അമീന മൂന്നാം സ്ഥാനവും നേടി.
സ്വാതന്ത്ര്യദിനത്തില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ക്വിസ് മല്‍സരത്തില്‍ ആറായിരത്തിലേറെ പേര് പങ്കെടുത്തു. മുഴുവന്‍ ഉത്തരങ്ങളും ശരിയായി രേഖപ്പെടുത്തിയ 1,011 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ഏഴ് വയസ് മുതല്‍ 13 വയസ് വരെയുള്ള കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. ഒന്നാം സമ്മാന ജേതാവിന് സൈക്കിളും രണ്ടാം സമ്മാനം നേടിയ കുട്ടിക്ക് ടാബ് ലറ്റും മൂന്നാം സമ്മാനാര്ഹയ്ക്ക് സ്റ്റഡി ടേബിളുമാണ് ലഭിക്കുക. ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന പ്രസിഡന്റ് അഹ്മദ് നജാദ്, ജനറല്‍ സെക്രട്ടറി ആലിയ സുധീര്‍, ഖജാഞ്ചി എ ഫിര്‍ദൗസ്, വൈസ് പ്രസിഡന്റുമാരായ എസ് ഹംദ സഹല, കെ എസ് വാസിഖ് ഇസ്ലാം, സെക്രട്ടറിമാരായ മുഹമ്മദ് സിദാന്, ഷാമില്‍ തുടങ്ങിയവര്‍ മല്‍സരം ക്രോഡീകരിച്ചു.