വംശീയത കുറയ്ക്കാന്‍ നടപടിയില്ല; ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം തിയറി ഹെന്‍ റി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു
പാരിസ്: വംശീയതയുടെ പേരിലുള്ള ഉപദ്രവം കുറയ്ക്കാന്‍ നടപടിയെടുക്കുന്നതു വരെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഉപേക്ഷിക്കുകയാണെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം തിയറി ഹെന്‍ റി. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ 14.8 ദശലക്ഷം ഫോളോവേഴ്‌സുമായാണ് മുന്‍ ആഴ്‌സണല്‍ താരം ഇക്കാര്യം പങ്കിട്ടത്. ശനിയാഴ്ച മുതല്‍ എല്ലാ സോഷ്യല്‍ മീഡിയകളില്‍ നിന്നും പിന്‍മാറുമെന്ന് അദ്ദേഹം പറഞ്ഞു. 'വര്‍ഗീയത, ഭീഷണി, മാനസിക പീഡനം എന്നിവ അവഗണിക്കാനാവാത്തവിധം വിഷലിപ്തമാണ്,' ഓണ്‍ലൈനില്‍ കൂടുതല്‍ 'ഉത്തരവാദിത്തം' കാണിക്കണമെന്നും അദ്ദേഹം എഴുതി.
'ഒരു അക്കൗണ്ട് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. അനന്തരഫലങ്ങളില്ലാതെ ഉപദ്രവിക്കാനും ഇത് ഉപയോഗിക്കുക. എന്നിട്ട് അജ്ഞാതനായി തുടരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇതിനു മാറ്റം വരുന്നതു വരെ, എല്ലാ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും ഞാന്‍ എന്റെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കും. മാറ്റം ഉടന്‍ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'. എന്നാണ് തിയറി ഹെന്‍ റി ട്വീറ്റ് ചെയ്തത്.
Hi Guys
From tomorrow morning I will be removing myself from social media until the people in power are able to regulate their platforms with the same vigour and ferocity that they currently do when you infringe copyright.... pic.twitter.com/gXSObqo4xg
— Thierry Henry (@ThierryHenry) March 26, 2021
പല ടെക് ഭീമന്മാരെയും പോലെ, ട്വിറ്ററും ഉപയോക്താക്കള്‍ക്കെതിരായ ആക്ഷേപങ്ങളെ കുറിച്ച പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി അജ്ഞാത അക്കൗണ്ടുകളില്‍ നിന്നാണ് വംശീയമോ മറ്റോ ആയ പോസ്റ്റുകള്‍ വരുന്നത്. ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്‌കോററായ തിയറി ഹെന്‍ റി, ഫുട്‌ബോളിലെ വംശീയതയെക്കുറിച്ചും കറുത്ത കളിക്കാരനെന്ന നിലയില്‍ താന്‍ നേരിട്ട അവഗണനയെയും പോരാട്ടങ്ങളെയും കുറിച്ച് ഏറെക്കാലമായി തുറന്നുപറയുന്നു.
അമേരിക്കന്‍ മോഡലും പാചകപുസ്തക രചയിതാവുമായ ക്രിസി ടീജെന്‍ ട്വിറ്ററില്‍ നിന്ന് പുറത്തുപോവുകയാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഹെന്‍ റിയുടെ തീരുമാനം. 13 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള അവര്‍ 'ഞാന്‍ വിടപറയേണ്ട സമയമായി' എന്ന് ട്വീറ്റ് ചെയ്താണ് ട്വിറ്റര്‍ വിട്ടത്.
Thierry Henry Quits Social Media Over "Toxic" Racism