ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി.

Update: 2020-09-01 04:37 GMT

ഭുവനേശ്വര്‍: ഒഡീഷയിലെ സംബല്‍പുരില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ സാവിത്രി അമ്മാള്‍ (65), മകള്‍ മീന മോഹന്‍ (49), മകന്‍ എസ് എസ് രാജു (47) എന്നിവരാണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ഇവര്‍ ദിവസങ്ങളുടെ ഇടവേളയിലാണ് മരിച്ചത്.

ഇതോടെ ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം നാലായി. നേരത്തെ റൂര്‍ക്കലയില്‍ വടക്കാഞ്ചേരി സ്വദേശി ജോയ് ജോസഫ് (55) മരിച്ചിരുന്നു. 

Tags:    

Similar News