ആലുവയില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും തൃശൂരില്‍നിന്ന് കണ്ടെത്തി
കൊച്ചി: ആശങ്കകള്‍ക്ക് വിരാമമിട്ട് ആലുവയിലെ സംരക്ഷണ കേന്ദ്രത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശൂരില്‍ നിന്നാണ് പോലിസ് ഇവരെ കണ്ടെത്തിയത്. ആലുവ തോട്ടക്കാട്ടുകരയിലെ നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാഴാഴ്ച പുലര്‍ച്ചെ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായത്. 15നും 18നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തൃശൂരില്‍നിന്ന് കണ്ടെത്തിയത്. മൂവരും സ്വമേധയാ പോയതാണെന്നാണ് സൂചന. പെണ്‍കുട്ടികളുമായി പോലിസ് സംഘം ആലുവയിലേക്ക് തിരിച്ചിരിക്കുകയാണ്.