തമിഴ്‌നാട്ടിലെ കോതയാറില്‍ മൂന്ന് മലയാളികള്‍ മുങ്ങിമരിച്ചു
പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളായ അരുണ്‍, ശന്തനു, വിഷ്ണു എന്നിവരാണ് മരിച്ചത്.
ചെന്നൈ: തമിഴ്‌നാട്ടിലെ കോതയാറില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു മലയാളികള്‍ മുങ്ങിമരിച്ചു. പാറശ്ശാല പ്ലാമൂട്ടുകട സ്വദേശികളായ അരുണ്‍, ശന്തനു, വിഷ്ണു എന്നിവരാണ് മരിച്ചത്. മൂവരും വെള്ളായണി കാര്‍ഷിക കോളജിലെ വിദ്യാര്‍ഥികളാണ്. ഇന്ന് ഉച്ചയോടെയാണ് മൂവരും കോതയാറില്‍ കുളിക്കാനിറങ്ങിയത്.
ബൈക്കിലെത്തിയ മൂവരും ഏറെ സമയത്തിനുശേഷവും തിരിച്ചുകയറാതായതോടെ സമീപവാസികള്‍ പരിശോധന നടത്തുകയായിരുന്നു. നാട്ടുകാരുടെ പരിശോധനയില്‍ മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തമിഴ്‌നാട് പോലിസും കേരള പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.