കന്നുകാലി കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു

Update: 2021-06-21 00:55 GMT
കന്നുകാലി കടത്ത് ആരോപിച്ച്  മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു

അഗര്‍തല: ത്രിപുരയില്‍ കന്നുകാലി കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്നു. സെപെഹഹിജാല ജില്ലയിലെ സോനമുറ ഏരിയയിലെ ജായേദ് ഹുസയ്ന്‍(28), ബിലാല്‍ മിയ(30), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരെയാണ് കൊലപ്പെടുത്തിയത്. പശ്ചിമ ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ ഞായറാഴ്ച രാവിലെ 4.30ഓടെയാണ് സംഭവം. അഗര്‍തലയിലേക്ക് കന്നുകാലികളുമായി പോയ ട്രക്ക് പിന്തുടര്‍ന്നെത്തിയ പ്രദേശവാസികള്‍ തടഞ്ഞ് മൂന്നുപേരെയും ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ സൈഫില്‍ ഇസ് ലാം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തും മറ്റു രണ്ടുപേര്‍ ഗോവിന്ദ് വല്ലഭ് പന്ത് മെഡിക്കല്‍ കോളജിലും അഗര്‍തല ആശുപത്രിയിലുമാണ് മരിച്ചത്.

    പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കന്നുകാലി മോഷണത്തിന് മറ്റൊരു കേസും രജിസ്്റ്റര്‍ ചെയ്തിട്ടുണ്ട്. മിനി ട്രക്കും അഞ്ച് കന്നുകാലികളെയും കസ്റ്റഡിയിലെടുത്തതായി പോലിസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ പറഞ്ഞു. സംഭവത്തില്‍ സിപി ഐഎം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അപലപിച്ചു.

Three suspected cattle lifters lynched by mob in Tripura


Tags:    

Similar News