കോട്ടയം: കോട്ടയം ജില്ലയിലെ കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ തുത്തൂട്ടി സ്വദേശി പ്രവീണ്‍ മാണി(24), സംക്രാന്തി സ്വദേശികളായ ആല്‍വിന്‍(22), ഫാറൂഖ്(20) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് കുമാരനല്ലൂര്‍ കുടയംപടി റോഡില്‍ അങ്ങാടി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ച ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കുമാരനല്ലൂര്‍ കുടമാളൂര്‍ റൂട്ടില്‍ കൊച്ചാലും ചുവടിനും വല്യാലിന്‍ ചുവടിനും ഇടയിലാണ് അപകടം. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. ആരുംതന്നെ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.