സ്വകാര്യ ബസ്സില്‍ കഞ്ചാവ് കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

കൊല്ലം കുന്നത്തൂര്‍ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമല്‍, സ്‌റ്റെറിന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 9.944 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെടുത്തു.

Update: 2022-11-01 05:14 GMT

തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്വകാര്യ ബസില്‍ കഞ്ചാവ് കടത്തിയ യുവാക്കള്‍ പിടിയില്‍. കൊല്ലം കുന്നത്തൂര്‍ ശാസ്താംകോട്ട സ്വദേശികളായ കാട്ടി എന്ന് വിളിക്കുന്ന സുരേഷ്, സിജോ കമല്‍, സ്‌റ്റെറിന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 9.944 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെടുത്തു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് ആന്ധ്രയില്‍ നിന്നും കഞ്ചാവ് വാങ്ങാന്‍ സഹായം ഒരുക്കുകയും തുടര്‍ന്ന് ഇവരില്‍ നിന്ന് കഞ്ചാവ് ഏറ്റു വാങ്ങാനായി തമ്പാനൂരില്‍ കാത്തു നല്‍കുകയുമായിരുന്ന നെയ്യാറ്റിന്‍കര ആനവൂര്‍ സ്വദേശി 'മുളകുപൊടി' എന്ന് വിളിക്കുന്ന സുനിലിനെ എക്‌സൈസ് സംഘം തമ്പാനൂരില്‍ നിന്ന് തന്ത്രപരമായി പിടികൂടി.

തിരുവനന്തപുരം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വിനോദ് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി എന്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിലായി സംസ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്ന നൂറ് കണക്കിന് കിലോ ലഹരി മരുന്നുകളാണ് പോലിസും എക്‌സൈസും ചേര്‍ന്ന് പിടികൂടിയത്.

Tags:    

Similar News