മതപരിവര്‍ത്തനം തടയുന്നതിനുള്ള മേക്കരയിലെ കേന്ദ്രത്തിനെതിരെ അന്വേഷണം വേണമെന്ന് എം സ്വരാജ് എംഎല്‍എ; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

'ഖര്‍ വാപസി' എന്ന പേരില്‍ ചില മത സംഘടനകള്‍ നടത്തി വരുന്ന സ്ഥാപനങ്ങളിലൊന്നാണ് ഈ കേന്ദ്രമെന്ന് കരുതുന്നുപ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം.കേന്ദ്രത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു

Update: 2019-05-16 15:14 GMT

കൊച്ചി: തൃപ്പൂണിത്തുറ മേക്കരയിലെ മതപരിവര്‍ത്തനം തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ എം എല്‍ എ എം സ്വരാജ് രംഗത്ത്.ഇത് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് എം സ്വരാജ് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കേന്ദ്രത്തില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കില്‍ അതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എം സ്വരാജ് എംഎല്‍എ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മേക്കരയിലെ ഈ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം ഒരു യുവതി ഇറങ്ങിയോടിയിരന്നു. തുടര്‍ന്ന് ഇവിടുത്തെ ജീവനക്കാര്‍ യുവതിയെ തിരികെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ഇടപെട്ട് ഇത് തടയുകയും തുടര്‍ന്ന് ഹില്‍പാലസ് പോലിസിന്റെ സഹായത്താല്‍ മാതാപിതാക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു.

'ഖര്‍ വാപസി' എന്ന പേരില്‍ ചില മത സംഘടനകള്‍ നടത്തി വരുന്ന സ്ഥാപനങ്ങളിലൊന്നാണ് ഈ കേന്ദ്രമെന്ന് കരുതുന്നുവെന്നും എം സ്വരാജ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഉദയം പേരൂര്‍ കണ്ടനാട് പ്രവര്‍ത്തിച്ചുവന്നിരുന്ന കുപ്രസിദ്ധി നേടിയ കേന്ദ്രമാണ് പുതിയ പേരില്‍ മേക്കരയില്‍ പ്രവര്‍ത്തിക്കുന്നതെന്നും എം സ്വരാജ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.മുമ്പ് നിയമ നടപടിയെ തുടര്‍ന്ന് അടച്ചു പൂട്ടിയ ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നാട്ടൂകാര്‍ക്കിടയില്‍ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുകയാണ്.ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ടത്. മതേതര ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന പൊതുസമൂഹത്തിന്റെ ആവശ്യമായതിനാല്‍ ഇതിനായുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ എം സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടു. 

Tags:    

Similar News