സ്‌കൂളിലെ വെടിവയ്പ്; പ്രതി ജഗന് ജാമ്യം, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം

Update: 2023-11-21 14:23 GMT

തൃശ്ശൂര്‍: സ്‌കൂളില്‍ തോക്കുമായെത്തി ഭീഷണിപ്പെടുത്തുകയും വെടിവയ്ക്കുകയും ചെയ്ത സംഭവത്തിലെ പ്രതിക്ക് കോടതിയുടെ ജാമ്യം. തൃശ്ശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ് നടത്തിയ പൂര്‍വ വിദ്യാര്‍ഥി മുളയം തടത്തില്‍ വീട്ടില്‍ ജഗന് ആണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന പോലിസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കി. നേരത്തേ, ജഗന്‍ മാനസികരോഗിയാണെന്ന് കാണിച്ച് പോലിസ് മജിസ്‌ട്രേറ്റിന് റിപോര്‍ട്ട് നല്‍കിയിരുന്നു. ജഗന്‍ രണ്ടു വര്‍ഷമായി മാനസിക വെല്ലുവിളി നേരിടുകയാണെന്നു കുടുംബം പോലിസിനെ അറിയിക്കുകയും ഇതു തെളിയിക്കുന്ന ചികില്‍സാ രേഖകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ജാമ്യം നല്‍കി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

    ഇന്നു രാവിലെ 10ഓടെയാണ് തൃശ്ശൂര്‍ നഗര മധ്യത്തില്‍ സ്വരാജ് റൗണ്ടിനോട് ചേര്‍ന്നുള്ള വിവേകോദയം സ്‌കൂളിലെ ക്ലാസ്മുറിയില്‍ കയറി യുവാവ് വെടിയുതിര്‍ത്തത്. നഗരത്തില്‍ തന്നെ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലുണ്ടായ സംഭവം എല്ലാവരെയും പരിഭ്രാന്തരാക്കിയിരുന്നു. സ്‌കൂളില്‍ ഒരു വിദ്യാര്‍ഥിയെ അന്വേഷിച്ചെത്തിയ ജഗന്‍ ഇയാളെ കാണാതായതോടെ സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ക്ലാസ് മുറിയിലെത്തിയ ഇയാള്‍ വിദ്യാര്‍ഥികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മുകളിലേക്ക് മൂന്നു തവണ വെടിയുതിര്‍ക്കുകയുമായിരുന്നു. ജഗന്റെ കൈവശം ഉണ്ടായിരുന്നത് എയര്‍ഗണ്‍ ആണെന്നാണ് വിശദീകരണം. സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോ പോലിസിനെ വിവരമറിയിച്ചു. ഇതിനിടെ ക്ലാസ്മുറിയിലിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരും അധ്യാപകരും ചേര്‍ന്നാണ് പിടികൂടിയത്. പ്രതി സ്റ്റാഫ് റൂമിലെത്തുന്നതും കസേരയില്‍ ഇരിക്കുന്നതുമെല്ലാം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

Tags:    

Similar News