പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; ടിക് ടോക് താരം വിഘ്‌നേഷ് അറസ്റ്റില്‍

ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് അറസ്റ്റിലായത്.

Update: 2021-06-12 10:00 GMT

തൃശൂര്‍: ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ടിക് ടോക് താരം അറസ്റ്റില്‍. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് കൃഷ്ണയാണ് (അമ്പിളി -19) പോലിസ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടര്‍ന്നാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ട് പള്ളിയത്ത് പറമ്പില്‍ വിഘ്‌നേഷ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നല്‍കിയ പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തുനിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയ്‌ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു വിഘ്‌നേഷിന്റെ ടിക് ടോക് വിഡിയോകള്‍. അമ്പിളി എന്ന പേരിലായിരുന്നു ടിക് ടോക് അക്കൗണ്ട്. ഇന്‍സ്റ്റഗ്രാമിലും വിഘ്‌നേഷിന് നിരവധി ഫോളോവേഴ്‌സുണ്ട്.

ടിക് ടോകില്‍ അമ്പിളി എന്ന പേരില്‍ വൈറലായിരുന്ന പ്രതി നിരോധനത്തോടെ ഇന്‍സ്റ്റാഗ്രാം റീല്‍സിലേക്ക് മാറുകയും സജീവമായി തുടരുകയും ചെയ്തിരുന്നു. യൂ ട്യൂബറായ അര്‍ജ്യൂവിന്റെ റോസ്റ്റിങ് വീഡിയോയാണ് വിഘ്‌നേഷിനെ പ്രശസ്തനാക്കിയത്.

Tags:    

Similar News