കോട്ടയം: ടിപ്പര്‍ ലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു. പുതുപ്പള്ളി തലപ്പാടി എസ്എംഇ കോളജിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥി കൊല്ലം കരുനാഗപ്പള്ളി സ്വദേശി തൊടിയൂര്‍ വടക്കേതില്‍ ചെമ്പകശ്ശേരിയില്‍ എന്‍ മുഹമ്മദ് അല്‍ത്താഫ് (19) ആണ് മരിച്ചത്. മണര്‍കാട് ഐരാറ്റുനട പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടം.