ട്രെയിന്‍ ഗതാഗതം താറുമാറായി; കോഴിക്കോട്- പാലക്കാട്- എറണാകുളം പാതകളില്‍ സര്‍വീസ് നിര്‍ത്തിവച്ചു

കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയിലും ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ചാലിയാറില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. കല്ലായിക്കും ഫറോക്കിനും ഇടയില്‍ ട്രാക്ക് സസ്‌പെന്റ്‌ ചെയ്തതായി റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂരിനും കുറ്റിപ്പുറത്തിനും ഇടയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെത്തുടര്‍ന്ന് ട്രാക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

Update: 2019-08-09 09:12 GMT

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. ആലപ്പുഴ പാതയില്‍ പലയിടത്തും മരങ്ങള്‍ പാളത്തിലേക്ക് പതിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളില്‍ പാളത്തിലേക്ക് വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. പാതയിലൂടെയുള്ള ഗതാഗതം സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഞായറാഴ്ച രാവിലെ വരെ നിര്‍ത്തിവച്ചു. ആലപ്പുഴ പാതയിലെ ട്രെയിനുകള്‍ അതുവരെ കോട്ടയംവഴി തിരിച്ചുവിടും.

കോഴിക്കോടിനും ഷൊര്‍ണൂരിനുമിടയിലും ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ചാലിയാറില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. കല്ലായിക്കും ഫറോക്കിനും ഇടയില്‍ ട്രാക്ക് സസ്‌പെന്റ്‌ ചെയ്തതായി റെയില്‍വേ അറിയിച്ചു. ഷൊര്‍ണൂരിനും കുറ്റിപ്പുറത്തിനും ഇടയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെത്തുടര്‍ന്ന് ട്രാക്ക് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. പാലക്കാട്- ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഒറ്റപ്പാലത്തിനും പറളിക്കുമിടയില്‍ ട്രാക്കില്‍ വെള്ളം കയറിയിട്ടുണ്ട്. കായംകുളം- എറണാകുളം റൂട്ടില്‍ പലയിടത്തും മരംവീണു. പാലക്കാട്- ഒറ്റപ്പാലം, ഷൊര്‍ണൂര്‍- കുറ്റിപ്പുറം, ഫറൂഖ്- കല്ലായി എന്നീ പാതകളിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് ഉച്ചയ്ക്ക് 12.45 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു.

പാലക്കാട്- എറണാകുളം, പാലക്കാട്- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍- കോഴിക്കോട് റൂട്ടുകളിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകള്‍. മംഗളൂരുവില്‍നിന്ന് ഇന്നലെ പുറപ്പെട്ട മംഗളൂരു- ചെന്നൈ മെയില്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 16516 കര്‍വാര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ്സിന്റെ ആഗസ്ത് 10ലെ സര്‍വീസ് റദ്ദാക്കി. 16515 യശ്വന്ത്പൂര്‍- കര്‍വാര്‍ എക്‌സ്പ്രസ് ആഗസ്ത് 9ലെ യാത്ര റദ്ദാക്കി. 16575 യശ്വന്ത്പൂര്‍- മംഗളൂരു എക്‌സ്പ്രസ്സിന്റെ ആഗസ്ത് 11ലെ സര്‍വീസ് റദ്ദാക്കി. 16518/16524 കണ്ണൂര്‍/കര്‍വാര്‍- കെഎസ്ആര്‍ ബംഗളൂരു എക്‌സ്പ്രസ് ആഗസ്ത് 9,10 തിയ്യതികളിലെ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. 

Tags:    

Similar News