ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

Update: 2024-11-16 14:56 GMT

പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സെന്ററിലായിരുന്നു സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്. പിതാവ് സുരേഷിനൊപ്പം ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാന്‍ പിതാവും കൂടെ കിണറ്റില്‍ ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.




Similar News