അടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി (വീഡിയോ)

Update: 2022-08-11 17:38 GMT

ഭോപ്പാല്‍: സര്‍ക്കാര്‍ അനാസ്ഥ മൂലം പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചുപൂട്ടിയത് മൂലം ആദിവാസി യുവതിക്ക് ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിക്കേണ്ടി വന്നു. മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. ബജ്‌ന ഡവലപ്‌മെന്റ് ബ്ലോക്കിലെ കുന്ദന്‍പൂര്‍ സബ് ഹെല്‍ത്ത് സെന്ററാണ് പൂട്ടിയത്. പ്രസവം അടുത്തതോടെ ഹെല്‍ത്ത് സെന്ററിലെത്തിയ ആദിവാസി യുവതി മറ്റു മാര്‍ഗങ്ങളില്ലാത്തിനാല്‍ സബ് സെന്ററിന് പുറത്ത് തറയില്‍ കിടന്ന് പ്രസവിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മധ്യപ്രദേശിലെ ബിജെപി സര്‍ക്കാറിന്റെ മോശം ആരോഗ്യ സംവിധാനത്തിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരേയും സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നു.



Tags:    

Similar News