ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കില്‍ വീണു; തിരച്ചില്‍ തുടരുന്നു

Update: 2025-04-08 14:03 GMT
ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കില്‍ വീണു; തിരച്ചില്‍ തുടരുന്നു

പാലക്കാട്: തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് പുഴയിലെ പാറയിടുക്കില്‍ വീണു. അട്ടപ്പാടി കരുവാര സ്വദേശി മണികണ്ഠനാ(24)ണ് ഇന്നലെ രാത്രി ഏഴോടെ കല്ലടിക്കോട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കരിപ്പപതി കരിമല ഭാഗത്തെ പുഴയിലെ പാറയിടുക്കില്‍ വീണത്. തേന്‍ ശേഖരിക്കാനാണ് മണികണ്ഠനടക്കമുള്ള സംഘം കഴിഞ്ഞ ദിവസം ഇവിടെ എത്തിയത്. ഇതിനിടയിലായിരുന്നു അപകടം.ഫയര്‍ഫോഴ്‌സ് സ്‌കൂബാ സംഘവും വനം വകുപ്പും പോലിസും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും യുവാവിന കണ്ടെത്താന്‍ സാധിച്ചില്ല. യുവാവ് പാറയുടെ വിടവിലൂടെ വെള്ളച്ചാട്ടത്തിലേക്ക് വീണിരിക്കാനാണ് സാധ്യതയെന്നാണ് നിഗമനം. മേഖലയില്‍ കാട്ടാന ഇറങ്ങുന്നതിനാല്‍ രാത്രി തിരച്ചില്‍ ദുഷ്‌കരമാണ്.

Similar News