''ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ 1,500 വര്‍ഷമായി സംഘര്‍ഷം; ഞാന്‍ ഇടപെടില്ല''-ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയുമായും പാക്കിസ്താനുമായും തനിക്ക് നല്ല ബന്ധമാണെന്നും പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും ട്രംപ് പറഞ്ഞു.'' ഞാന്‍ ഇന്ത്യയുമായി വളരെ അടുത്തയാളാണ്, പാക്കിസ്താനുമായും വളരെ അടുത്തയാളാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവര്‍ കശ്മീരില്‍ ആയിരം വര്‍ഷമായി പോരാടുന്നു. ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍. ഇന്ത്യയിലുണ്ടായതു ഭീകരാക്രമണമായിരുന്നു. 1,500 വര്‍ഷമായി ആ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവര്‍ അത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാക്കിസ്താനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ട്. എപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്''- ട്രംപ് പറഞ്ഞു.